കൊച്ചി
വിവാഹേതര ലൈംഗികബന്ധം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണെങ്കിലും ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന‌് വനിതാകമീഷൻ അധ്യക്ഷ എം സി ജോസഫൈൻ. കേരളത്തിൽ ഏറെയും യാഥാസ്ഥിതിക കുടുംബങ്ങളാണ് അതുകൊണ്ടുതന്നെ കോടതി നിരീക്ഷണത്തിൽ കുടുംബങ്ങൾ ശിഥിലമാകുമോ എന്ന ആശങ്കയുമുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും.
സ്ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണം ബലാത്സംഗത്തെക്കാൾ ക്രൂരമാണെന്ന‌് ജോസഫൈൻ പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം, സ്ത്രീകൾക്കെതിരെ ഏറ്റവും മോശമായ രീതിയിലാണ് ആക്രമണം നടത്തുന്നത്. എല്ലാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരെയും അതിക്രൂരവും നീചവുമായ സൈബർ ആക്രണമാണ് നടക്കുന്നത്. ഇത്തരത്തിൽ ആക്രമണം നടത്തുന്നവരെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.സൈബർ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എറണാകുളം വൈഎംസിഎ ഹാളിൽ മെഗാ അദാലത്തിൽ പങ്കെടുത്തതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ.
from Kerala || Deshabhimani Online News https://ift.tt/2zBzJB7
via IFTTT
No comments:
Post a Comment