ഇ വാർത്ത | evartha
പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരില്‍ സിനിമയെ കൊല്ലരുത്: അപേക്ഷയുമായി ഒമര്‍ ലുലു

“പ്രിയ എന്ന് പറയുന്ന ഒരാള്‍ മാത്രമല്ല ഈ സിനിമയില്‍ അഭിനയിക്കുന്നത്. വേറെയും ധാരാളം പുതുമുഖങ്ങള്‍ ഉണ്ട്. അത് മാത്രമല്ല പണം മുടക്കുന്ന ഒരു നിര്‍മാതാവ് ഇതിന് പിന്നിലുണ്ട്. ആള്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ഞാനിപ്പോള്‍ ഒന്നര വര്‍ഷമായി ഈ ചിത്രത്തിന് പുറകെ നടക്കുന്നു. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് ഈ സിനിമ. പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്,”
സംവിധായകന്‍ ഒമര്‍ ലുലു വിന്റെ വാക്കുകള്‍ ആണിത്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പാട്ട് പുറത്തിറങ്ങിയതിന് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെന്‍ഡങ്ങില്‍ ഒന്നാമതെത്തിയെങ്കിലും ഗാനത്തിന് ഡിസ്ലൈക്ക് ആക്രമണങ്ങളും തുടരുകയാണ്. ഇതോടെയാണ് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും ഗാനത്തിനും നേരെ നടക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു ഫെയ്സ്ബുക്ക് ലൈനിലൂടെ രംഗത്തെത്തിയത്.
ഗാനം പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 24 ലക്ഷം പിന്നിട്ടെങ്കിലും 42000 ലൈക്കുകളും മൂന്നു ലക്ഷത്തിലധികം ഡിസ്ലൈക്കുകളുമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QOKVAZ
via IFTTT
No comments:
Post a Comment