കൊച്ചി > മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തടഞ്ഞ് നിര്‍ത്തിയ സംഘത്തില്‍ നെട്ടൂര്‍ സ്വദേശിയായ അബ്ദുള്‍ നാസറുമുണ്ടായിരുന്നുവെന്ന് തെളിഞ്ഞു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് അബ്ദുള്‍ നാസറിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
മതിലെഴുത്തിന്റെ പേരില്‍ കോളേജില്‍ കലാപണ്ടാക്കാനും എസ്എഫ്‌ഐ വിദ്യാര്‍ഥികളെ ആക്രമിക്കാനും ഇയാളുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ക്രിമിനല്‍ സംഘത്തിന് ആക്രമിക്കാന്‍ പാകത്തിന് പ്രവര്‍ത്തകരെ പിടിച്ച് നിര്‍ത്തിയതും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുള്‍ നാസറിന്റെയും റെജീബിന്റെ നേതൃത്വത്തിലായിരുന്നു.
കാമ്പസ് ഫ്രണ്ട് കൊച്ചിമേഖല ട്രഷററുകൂടിയായ റെജീബിനെ നേരത്തെ പിടികൂടിയിരുന്നു.
കേസില്‍ ഇതുവരെ പിടിയിലായ 16 പേരെയും സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരെയും കൃത്യത്തില്‍ പങ്കാളികളായവരെയുമാണ് തിരിച്ചറിഞ്ഞത്. കേസില്‍ കുറ്റപത്രം കോടതിയില്‍ നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
from Kerala || Deshabhimani Online News https://ift.tt/2xjwQm8
via IFTTT
No comments:
Post a Comment