കേരള ക്രിക്കറ്റ്‌ അസോസിയേഷൻ കെ എം അബ്ദുൾറഹ്‌മാനെ ട്രഷററാക്കിയത്‌ നിയമം ലംഘിച്ച്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

കേരള ക്രിക്കറ്റ്‌ അസോസിയേഷൻ കെ എം അബ്ദുൾറഹ്‌മാനെ ട്രഷററാക്കിയത്‌ നിയമം ലംഘിച്ച്‌

കാസർകോട്‌>നഗരസഭാ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൾറഹ്മാനെ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ട്രഷററായി നിയമിച്ചത്‌ നിയമങ്ങൾ ലംഘിച്ച്‌. ഇന്ത്യൻ ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി നിയോഗിച്ച ലോധ കമീഷൻ നിർദേശപ്രകാരം ക്രിക്കറ്റ്‌ അസോസിയേഷൻ ഭാരവാഹികൾ ജനപ്രതിനിധികളോ മറ്റ്‌ പൊതുസ്ഥാനം  വഹിക്കുന്നവരോ ആകരുതെന്ന നിയമമുള്ളപ്പോഴാണ്‌  കെ എം അബ്ദുൾറഹ്മാനെ ട്രഷറാക്കിയത്‌.  തെരഞ്ഞെടുക്കപ്പെടുന്ന ഗവേണിങ്‌ ബോഡി മെമ്പറോ, തദ്ദേശസ്ഥാപന അംഗമോ, സമാനമായ ഏതെങ്കിലും സ്ഥാനമാനങ്ങളോ, പൊതു ചുമതല വഹിക്കുന്നയാളോ അസോസിയേഷൻ ഭാരവാഹിയാകരുതെന്നും നിയമത്തിലുണ്ട്‌. എന്നാൽ ഇവയൊന്നും കെ എം അബ്ദുൾറഹ്മാന്റെ നിയമനത്തിന്‌ തടസ്സമായില്ല.

കാസർകോട്‌ നഗരസഭാ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായ  അബ്ദുൾറഹ്മാൻ വർഷങ്ങളായി കെസിഎയിലെ സ്ഥിരം ക്ഷണിതാവാണ്‌്. ഏതാനും മാസം മുമ്പാണ്‌ ഇയാളെ കെസിഎ ട്രഷററായി തെരഞ്ഞെടുത്തത്‌. ഇടുക്കിയിലും കാസർകോട്ടും ക്രിക്കറ്റ്‌ സ്‌റ്റേഡിയങ്ങൾ നിർമിക്കുന്നതിന്‌ പിന്നിൽ വൻ ക്രമക്കേട്‌ നടന്നതായി പുറത്തുവന്നിരുന്നു. ഇതിന്റെ പേരിൽ കെസിഎ  പ്രസിഡന്റ്‌ ടി സി മാത്യുവിന്‌ പുറത്തുപോകേണ്ടിവന്നു.   കെസിഎയിലെ ഗ്രൂപ്പിസമാണ്‌ ടി സി മാത്യുവിന്റെ സ്ഥാനനഷ്ടത്തിന്‌ പ്രധാന കാരണം.  മാത്യുവിന്റെ ഗ്രൂപ്പുകാരനായിരുന്ന കെ എം അബ്ദുൾറഹ്മാന്റെ നേതൃത്വത്തിലാണ്‌ കാസർകോട്ടെ സ്‌റ്റേഡിയം നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുത്തത്‌. വൻ സാമ്പത്തിക തിരിമറി നടന്ന സ്ഥലം ഇടപാടിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന്‌ അബ്ദുൾറഹ്മാൻ കളംമാറ്റിച്ചവിട്ടി.

സ്‌റ്റേഡിയം ഇടപാട്‌ സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാനുള്ള  കമ്മിറ്റിയിൽ  അബ്ദുൾറഹ്മാനെ ഉൾപ്പെടുത്തിയായിരുന്നു പിന്നീട്‌ എതിർപക്ഷത്തിന്റെ  നീക്കം. ടി സി മാത്യുവിനെതിരെ നിലകൊണ്ടതിനുള്ള ഉപകാരസ്‌മരണയായാണ്‌  അബ്ദുൾറഹ്മാന്‌ ട്രഷറർ സ്ഥാനം ലഭിച്ചതെന്നാണ്‌  ക്രിക്കറ്റ്‌ അസോസിയേഷൻ മുൻ ഭാരവാഹികൾ പറയുന്നത്‌. എന്നാൽ    നിലവിലെ നിയമങ്ങൾ പാലിക്കാതെ ലഭിച്ച നിയമനം റദ്ദാക്കപ്പെടാൻ സാധ്യതയേറി.  നിലവിൽ നഗരസഭാ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായ   അബ്ദുൾറഹ്മാന്‌ കെസിഎ ട്രഷററാകാൻ സാധിക്കില്ലെന്നും ഈ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുമെന്ന്‌ ക്രിക്കറ്റ്‌ അസോസിയേഷൻ മുൻ ഭാരവാഹികൾ പറഞ്ഞു.

അതേസമയം മുസ്ലിംലീഗ്‌ നേതാവായ കെ എം അബ്ദുൾറഹ്മാനോട്‌ കെസിഎ ട്രഷറർ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്‌. എന്നാൽ കെസിഎ ഭാരവാഹിത്വം രാജിവയ്‌ക്കില്ലെന്നും നിർബന്ധമാണെങ്കിൽ നഗരസഭാംഗത്വം വേണ്ടെന്നുവയ്‌ക്കാമെന്നുമാണ്‌  ഇദ്ദേഹം നേതൃത്വത്തെ അറിയിച്ചത്‌. അഴിമതിയിൽ മുങ്ങിക്കുളിച്ച നഗരസഭാ ഭരണത്തെ താങ്ങിനിർത്തുന്നതിൽ പ്രധാനിയായ കെ എം അബ്ദുൾറഹ്മാന്റെ ഈ നിലപാട്‌ ഭരണപ്രതിസന്ധിക്ക്‌ ഇടയാക്കുമെന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ  നേതൃത്വവും വെട്ടിലായി.

ഇഖ്‌ബാലിന്റെ നിയമനവും നിയമവിരുദ്ധം
കാസർകോട്‌>സംസ്ഥാന അണ്ടർ‐ 16 ക്രിക്കറ്റ്‌ ടീമിന്റെ മാനേജറായി കാസർകോട്‌ സ്വദേശി ടി എം ഇക്‌ബാലിനെ നിയമിച്ചത്‌ നിയമവിരുദ്ധമായെന്ന്‌ ആക്ഷേപം.  ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റിനുള്ള കേരള ടീം മാനേജരായാണ്‌ ഇക്‌ബാലിനെ നിയമിച്ചത്‌. ഇദ്ദേഹത്തിനെ ക്രിക്കറ്റിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ നൽകരുതെന്ന അന്വേഷണ കമീഷൻ റിപ്പോർട്ട്‌ നിലനിൽക്കെയാണ്‌   ടീം മാനേജരാക്കിയത്‌.

ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ട്രഷററായിരിക്കെയാണ്‌ ഇദ്ദേഹത്തിനെതിരെ  ആരോപണമുയർന്നത്‌. തുടർന്ന്‌ ഡോ. സാബു പി സാമുവൽ അധ്യക്ഷനായി അഞ്ചംഗ കമീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. ഇവർ നൽകിയ റിപ്പോർട്ടിലാണ്‌ ഇക്‌ബാലിനെതിരെ പരാമർശമുള്ളത്‌. ഭീഷണിയും സ്വാർഥതാൽപര്യങ്ങളും നിഗൂഢതയും ധാർഷ്ട്യ മനോഭാവവും സംശയാസ്‌പദമായ  സാമ്പത്തിക ക്രമക്കേടുകളും വിവിധ കാറ്റഗറികളിലെ സെലക്‌ഷനിലെ കൈകടത്തലുകൾ, നിയമാവലികൾ പാലിക്കപ്പെടാതിരിക്കൽ  ഉൾപ്പെടെ ഔദ്യോഗിക പദവി ഇക്‌ബാൽ ദുരുപയോഗപ്പെടുത്തിയെന്ന്‌ റിപ്പോർട്ടിലുണ്ട്‌.

പുനഃസംഘടിപ്പിക്കപ്പെടുന്ന ഭരണസമിതിയിൽനിന്നും ഒഴിവാക്കുകയോ  ഉചിതമായ നടപടി സ്വീകരിക്കുന്നതോ ഭാവിപ്രവർത്തനം  സുഗമവും സുതാര്യവുമാക്കാൻ  ഉതകുമെന്നും  റിപ്പോർട്ടിലുണ്ട്‌. ഇങ്ങനെ  മാറ്റിനിർത്തണമെന്ന്‌ നിർദേശിക്കപ്പെട്ട യാളെ  ചിലരുടെ താൽപര്യപ്രകാരം ടീം മാനേജരാക്കുകയായിരുന്നു. ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്ന്‌ ജില്ലാ ക്രിക്കറ്റ്‌ ടീം മുൻ ഭാരവാഹികൾ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2oXyOVE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages