ശാസ‌്ത്രസാങ്കേതിക കൗൺസിൽ പഠനം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ശാസ‌്ത്രസാങ്കേതിക കൗൺസിൽ പഠനം തുടങ്ങി


തിരുവനന്തപുരം
സംസ്ഥാനത്തുണ്ടായ മഹാപ്രളയവും തുടർന്ന‌് പരിസ്ഥിതിയിലുണ്ടായി മാറ്റങ്ങളും പഠിക്കാൻ ശാസ‌്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ വിപുലമായ രൂപരേഖ തയ്യാറാക്കുന്നു. കൗൺസിലിനു കീഴിലെ ആറ‌് ഗവേഷണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ‌് പഠനം. മുഖ്യമന്ത്രി പിണറായി വിജയന്റ നിർദേശപ്രകാരം ഇതിനായുള്ള നടപടികൾ കൗൺസിൽ തുടങ്ങി. ഓരോ ഗവേഷണസ്ഥാപനങ്ങളും ഒാരോ മേഖല തിരിഞ്ഞാകും പഠനം നടത്തുക. ശാസ‌്ത്രജ്ഞർ, സാങ്കേതിക വിദഗ‌്ധർ തുടങ്ങിയവരടങ്ങിയ പ്രത്യേക സംഘത്തെ  ഇതിനായി നിയോഗിക്കും. കേരളത്തിന്റെ പുനർനിർമാണത്തിനാവശ്യമായ പ്രവർത്തനങ്ങൾക്കാകും കൗൺസിൽ മുന്തിയ പരിഗണന നൽകുക. പ്രളയത്തിന്റെ ആഘാതം, ഭൂപ്രകൃതിയിലും ആവാസവ്യവസ്ഥയിലും ഉണ്ടാക്കിയിരിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവ സൂക്ഷ‌്മമായി പഠന വിധേയമാക്കും.  സസ്യജന്തുജാലങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടായിട്ടുള്ള ഘടനാപരമായ മാറ്റങ്ങളും അതുമൂലമുള്ള മാറ്റങ്ങളും  പ്രതിഫലനങ്ങളും പഠനവിഷയമാക്കി പ്രതിവിധികളും പ്രതിരോധമാർഗങ്ങളും അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കും.  ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക‌് ഊന്നൽനൽകും.  ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്ന പ്രതിഭാസം, ഭൂഗർഭ ജലവിതാനത്തിൽ വന്ന വ്യതിയാനം, ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം, ഉരുൾപൊട്ടൽ തുടങ്ങിയവയും പ്രത്യേകം പഠിക്കും.

പ്രളയബാധിത റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിന‌് ആവശ്യമായ ശാസ‌്ത്രീയ മാർഗനിർദേശങ്ങളും കൗൺസിൽ നൽകും. പഠനം സംബന്ധിച്ച രൂപരേഖയ‌്ക്ക‌് ഉടൻ ചേരുന്ന കൗൺസിൽ യോഗം അംഗീകാരം നൽകും. സമയബന്ധിതമായി പഠനം പൂർത്തിയാക്കി മാർഗനിർദേശങ്ങളടങ്ങിയ റിപ്പോർട്ട‌് സമർപ്പിക്കാനാണ‌് തീരുമാനം.



from Kerala || Deshabhimani ​Online ​News https://ift.tt/2x7kVst
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages