ടൂറിസം: 600 കോടി നഷ്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ടൂറിസം: 600 കോടി നഷ്ടം

 

തിരുവനന്തപുരം
പ്രളയത്തെതുടർന്ന‌് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ‌്ക്ക‌് 600 കോടി രൂപയുടെ നഷ്ടമുണ്ടായതായി  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിൽ 100 കോടി ടൂറിസംവകുപ്പിന‌് നേരിട്ട‌് സംഭവിച്ച നഷ്ടമാണ‌്. ഹോട്ടൽ, ഹോം സ‌്റ്റേ, ഹൗസ‌് ബോട്ട‌്,  മറ്റ‌് ടൂറിസം സേവനങ്ങൾ എന്നിവ മുൻകൂട്ടി ബുക്ക‌് ചെയ‌്തത‌് റദ്ദാക്കിയതിലുണ്ടായ നഷ്ടമാണ‌് 500 കോടി.

സമഗ്രമായ ടൂറിസംനയം ആവിഷ്കരിച്ച് അത് നടപ്പാക്കുന്നതിനിടയിലാണ് വിനോദസഞ്ചാരമേഖലകൾ പലതും ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും കെടുതിയിലായത‌്. പന്ത്രണ്ട‌് വർഷത്തിനുശേഷം നീലക്കുറിഞ്ഞി പൂക്കുന്ന വേളയിലാണ് മൂന്നാറിൽ ദുരന്തം പെയ്തിറങ്ങിയത്. നീലക്കുറിഞ്ഞി പൂക്കുന്നതിനോട് അനുബന്ധിച്ച് മാസങ്ങൾക്കുമുമ്പുതന്നെ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. 10 ലക്ഷത്തോളം വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിച്ചിരുന്നത്. മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂന്നാറിനെ  ബാധിക്കുകയും റോഡുകൾ തകരുകയും പല ഭാഗങ്ങളും ഒറ്റപ്പെടുകയും ചെയ്തു. 

പ്രതിവർഷം ശരാശരി 10 ലക്ഷത്തോളം വിദേശീയരും  ഒന്നരക്കോടിയോളം തദ്ദേശീയരുമായ വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കാറുണ്ട്. 2017ലെ കണക്കുപ്രകാരം 34,000 കോടി രൂപയാണ് ടൂറിസത്തിൽനിന്ന് നമുക്ക‌് ലഭിച്ച മൊത്തവരുമാനം. മുൻവർഷത്തേക്കാൾ 12.56 ശതമാനം കൂടുതലാണിത്. 8000 കോടി രൂപയുടെ വിദേശനാണ്യമാണ് ഇതിലൂടെ കിട്ടുന്നത്. 15 ലക്ഷത്തോളം പേർ ടൂറിസംമേഖലയിൽ തൊഴിൽചെയ്യുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Oi1XWn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages