തിരുവനന്തപുരം
അന്താരാഷ്ട്ര ചലച്ചിത്രമേള ഉൾപ്പെടെയുള്ള പരിപാടികൾ സർക്കാർ ഫണ്ടില്ലാതെ നടത്താമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഫ‌്എഫ‌്കെ സംഘാടകർ ഇക്കാര്യം അറിയിച്ചിട്ടുണ്ട‌്.
സ‌്പോൺസർഷിപ‌് ഉപയോഗപ്പെടുത്തണം. പഴയതുപോലെ ഫണ്ട‌് ഉപയോഗിക്കാനാകില്ല. പ്രളയാനന്തര പുനർനിർമാണത്തിന‌് വൻ തുകയാണ‌് ചെലവഴിക്കേണ്ടിവരിക. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും മനുഷ്യസ‌്നേഹികൾ സഹായവുമായി എത്തുന്നുണ്ട‌്. ഇത്തരം ഘട്ടത്തിൽ സൂക്ഷ‌്മതയോടെമാത്രമേ സർക്കാർ ഫണ്ട‌് വിനിയോഗിക്കാനാകൂവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരും അധ്യാപകരും സാലറി ചാലഞ്ചിൽ പങ്കെടുക്കണമെന്ന‌് ഒരു നിർബന്ധവുമില്ലെന്ന‌് മുഖ്യമന്ത്രി ആവർത്തിച്ചു. ഇത‌് നമ്മുടെ മനോഭാവത്തിന്റെ പ്രശ‌്നമാണ‌്. നാടിന്റെ പുനർനിർമാണത്തിന‌് സ്വമേധയാ ജനം മുന്നോട്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2zBiS1s
via IFTTT
No comments:
Post a Comment