തിരുവനന്തപുരം > പ്രളയക്കെടുതിയിൽപെട്ട കേരളത്തെ സഹായിക്കാൻ ജീവനക്കാരോട‌് അഭ്യർഥിച്ച‌് രണ്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ. ഇന്ത്യൻ റെയിൽവേയും എയർപോർട്ട‌് അതോറിറ്റി ഓഫ‌് ഇന്ത്യയുമാണ‌് ജീവനക്കാരോട‌് കുറഞ്ഞത‌് ഒരുദിവസത്തെ ശമ്പളമെങ്കിലും സംഭാവന ചോദിച്ചത‌്. താൽപ്പര്യമില്ലാത്തവർ വിസമ്മതപത്രം ഹാജരാക്കണമെന്നാണ് രണ്ടു സ്ഥാപനങ്ങളും നൽകിയ നിർദേശം.
റെയിൽവേ ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി കേരളത്തിന‌് സംഭാവന ചെയ്യാനാണ്. കുറഞ്ഞത‌് ഒരുദിവസത്തെ ശമ്പളമെങ്കിലും വിസമ്മതം അറിയിക്കാത്തവരിൽനിന്ന‌് ഈടാക്കി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് എത്തിക്കണമെന്നാണ‌് ജനറൽ മാനേജർമാർ താഴോട്ടുള്ള ഉന്നത ഉദ്യോഗസ്ഥർക്ക‌് റെയിൽവേ മന്ത്രാലയം നൽകിയ നിർദേശം.
എയർപോർട്ട് അതോറിറ്റി ഓഫ‌് ഇന്ത്യയിലെ എല്ലാ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യാൻ എക‌്സിക്യൂട്ടിവ‌് ഡയറക്ടറും സർക്കുലറിൽ നിർദേശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2puvhhC
via IFTTT
No comments:
Post a Comment