മുല്ലപ്പെരിയാർ കേസിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല: മന്ത്രി മാത്യു ടി തോമസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

മുല്ലപ്പെരിയാർ കേസിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല: മന്ത്രി മാത്യു ടി തോമസ്


പത്തനംതിട്ട
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി മാത്യു ടി തോമസ് ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ കേരള സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എതിർത്തു തോൽപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

വാദിയുടെ അഭിഭാഷകൻ അണക്കെട്ടിന്റെ ബലം വിലയിരുത്തുന്നതിനായി ഒരു അന്താരാഷ്ട്ര വിദഗ‌്ധ സമിതിയെക്കൊണ്ട് ഡാം പരിശോധിപ്പിക്കണം എന്നൊരു സാന്ദർഭിക പരാമർശം കോടതിയിൽ  വാക്കാൽ ബോധിപ്പിച്ചു. എന്നാൽ കോടതി  ഈ ആവശ്യം അപ്പോൾത്തന്നെ  തള്ളി. കേരളത്തിലെ  മനുഷ്യജീവനുകളെ രക്ഷിക്കുന്നതിനുള്ള കേസാണ് ഇതെന്നും ഒരുവിധത്തിലും കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം സംബന്ധിച്ചുള്ള വിഷയങ്ങൾ ഈ കേസിന്റെ ഭാഗമായി ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും  ഇക്കാര്യം എടുത്തു പറഞ്ഞിട്ടുള്ള ആഗസ‌്ത‌് 24 ന്റെ ഇടക്കാല ഉത്തരവ്  കോടതി ഓർമിപ്പിക്കുകയും ചെയ്തു.  2016 ൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ആശയമാണ് അണക്കെട്ടിന്റെ  ബലപരിശോധന. ആ സ്ഥിതിക്ക് ആ ആവശ്യം വ്യവസ്ഥാപിത മാർഗത്തിലൂടെ സാധിതമാക്കാൻ ഒരവസരമുണ്ടായാൽ എന്തിന് സർക്കാർ തന്നെ അതിനെ എതിർക്കണം? അതു മാത്രമല്ല, ഹർജിക്കാരന്റെ വാദങ്ങളിൽ ഒന്നൊഴികെ എല്ലാംതന്നെ സർക്കാരിനു സ്വീകാര്യവുമായിരുന്നു. ഇപ്പോൾ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം തുറന്നുവിട്ടതാണെന്ന വാദത്തിൽ മാത്രമാണ് സർക്കാരിന് വിയോജിപ്പുണ്ടായിരുന്നത്. 

ഈ വിയോജിപ്പ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ ശക്തമായി രേഖപ്പെടുത്തുകയും ചെയ്തു.  കൃത്യമായ വിവരങ്ങൾ ശേഖരിച്ചു മാത്രം മറുപടി നൽകണമെന്നതിനാലാണ് പ്രതികരണം വൈകിയതെന്നും മാത്യു ടി തോമസ‌് അറിയിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2D6ke7U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages