അന്വേഷണസംഘം വിപുലീകരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

അന്വേഷണസംഘം വിപുലീകരിച്ചു


കോട്ടയം
ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. ഡിജിപിയുടെ നിർദേശപ്രകാരമാണ‌് അന്വേഷണസംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയത‌്.

വാകത്തനം സിഐ പി വി മനോജ‌്കുമാർ,  കടുത്തുരുത്തി സിഐ കെ എസ‌് ജയൻ, സൈബർ സെൽ എസ‌്ഐ ഷെമീർഖാൻ എന്നിവരെയാണ‌് പുതുതായി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത‌്. കോട്ടയം ജില്ലാ പൊലീസ‌് ചീഫ‌് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വൈക്കം ഡിവൈഎസ‌്പി കെ സുഭാഷാണ‌് പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ‌് ജലന്ധറിലടക്കം തെളിവെടുപ്പ‌് നടത്തിയത‌്.    

നിലവിൽ ശേഖരിച്ചിട്ടുള്ള മൊഴികളിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച‌് വേഗം അന്വേഷണം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ‌് അന്വേഷണസംഘം വിപുലീകരിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2MhpbKr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages