ഇ വാർത്ത | evartha
നസ്രിയയെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി ഫഹദ് ഫാസിലിന്റെ ഉദ്ഘാടന പ്രസംഗം; നിറഞ്ഞ കയ്യടി: വീഡിയോ

കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തരസമ്മേളനം കൊക്കൂണ്‍–11ന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയ നസീമും. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ഉദ്ഘാടനശേഷം വേദിയിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് വിളിച്ച് അരികിലേക്ക് ചേര്‍ത്തുനിര്‍ത്തുകയായിരുന്നു. ഞാന്‍ ഉദ്ഘാടനം ചെയ്യാമെന്നും നസ്രിയ സംസാരിക്കാമെന്നുമാണ് കരുതിയത് എന്ന് ഫഹദ് പറഞ്ഞപ്പോള്‍ ആ പ്ലാന്‍ ഞാന്‍ മാറ്റി എന്ന് നസ്രിയ ചിരിച്ചുകൊണ്ടു പറഞ്ഞു.
നസ്രിയയെ ചേര്‍ത്തുനിര്‍ത്തി ഫഹദ് പ്രസംഗം തുടര്‍ന്നു. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്ക്കണം അനിവാര്യമാണെന്ന് ഫഹദ് പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഫഹദ് പറഞ്ഞു. പ്രസംഗം കഴിഞ്ഞ് ഇരുവരും ഒന്നിച്ചാണ് വേദിയിലേക്ക് മടങ്ങിയത്. നസ്രിയയെ ചേര്‍ത്തുനിര്‍ത്തി സംസാരിച്ച ഫഹദിന്റെ വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xxAb11
via IFTTT
No comments:
Post a Comment