പേരാമ്പ്ര
കല്ലാനോട‌് വടക്കേടത്ത‌് ഡോ. വി കെ മനോജ‌് ‐ ജയശ്രീ ദമ്പതികളുടെ കാരുണ്യത്തിൽ ഭൂരഹിതരായ 14 കുടുംബങ്ങൾക്ക‌് വീട‌് വയ‌്ക്കാൻ ഭൂമി ലഭ്യമായി. ദുബായിലെ അസ്ഥിരോഗ വിദഗ‌്ധൻ ഡോ. വി കെ മനോജും കല്ലാനോട‌് സെന്റ‌് മേരീസ‌് ഹയർസെക്കൻഡറി അധ്യാപിക ജയശ്രീ സെബാസ‌്റ്റ്യനുമാണ‌് ഭൂരഹിതരായവർക്ക‌് വീട‌് വയ‌്ക്കാൻ ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയത‌്. ചെമ്പനോട അങ്ങാടിക്കടുത്ത‌് ഒരു കോടിയിലേറെ രൂപ വിലമതിക്കുന്നതാണ‌് ഭൂമി.
ചക്കിട്ടപാറ പഞ്ചായത്തിലെയും മരുതോങ്കര പഞ്ചായത്തിലെയും 14 കുടുംബങ്ങൾക്കാണ‌് ഭൂമി ദാനാധാരം ചെയ‌്ത‌് നൽകിയത‌്. പശുക്കടവിലെ കുടിയേറ്റ കർഷകനും വികസന നായകനുമായ ഇല്ലിക്കൽ കുഞ്ഞൗസേപ്പിന്റെ കൊച്ചുമകനാണ‌് ഡോ. വി കെ മനോജ‌്, കുറ്റ്യാടി പശുക്കടവ‌് റോഡ‌് നിർമാണത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന വല്യപ്പൻ ഇല്ലിക്കൽ കുഞ്ഞൗസേപ്പിന്റെ പേരിലാകും ഇവിടെ ഉയരുന്ന ഹൗസിങ‌് കോളനി അറിയപ്പെടുക.
ചക്കിട്ടപാറ പൊൻമലപ്പാറയിൽ ചേർന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ‌്ണൻ ഭൂമിയുടെ രേഖകൾ കുടുംബങ്ങൾക്ക‌് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2MZw6sk
via IFTTT
No comments:
Post a Comment