പ്രസാദിന്റേത് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകം: കെ.കെ രമ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 11, 2023

പ്രസാദിന്റേത് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകം: കെ.കെ രമ

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആർ എം പി നേതാവും എംഎൽഎയുമായ കെ കെ രമ .ആലപ്പുഴ ജില്ലയിലെ തകഴിയിലെ പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്നാണ് കെ കെ രമയുടെ വിമര്‍ശനം.

സംസ്ഥാനത്തെ കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന മാപ്പര്‍ഹിക്കാത്ത അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ് എന്നും നെല്ലുസംഭരണത്തിലും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

മനുഷ്യന്‍ അനുഭവിക്കുന്ന ജീവല്‍ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയും, നവകേരള സദസും കേരളീയവും കൊണ്ടാടി വര്‍ണാഭമാണ് കേരളമെന്ന് പറയുന്നത് അപഹാസ്യമാണ്. ധൂര്‍ത്തും ആഘോഷങ്ങളും മാത്രമായി ഒരു സര്‍ക്കാര്‍ സംവിധാനം അധ:പ്പതിച്ചുകൊണ്ടിരിക്കുന്ന ദുരന്തകാലത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. സാധാരണക്കാരന്റെയും കര്‍ഷകന്റെയും കണ്ണീരില്‍ പണിയുന്ന പൊങ്ങച്ച ഗോപുരങ്ങള്‍ ഒരുനാള്‍ തകര്‍ന്നുവീഴുകതന്നെ ചെയ്യുമെന്ന് കെ കെ രമ ഫേസ്ബുക്കില്‍ എഴുതി.

The post പ്രസാദിന്റേത് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകം: കെ.കെ രമ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/gV4fOyu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages