എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകും: കെ സുരേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 1, 2023

എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകും: കെ സുരേന്ദ്രൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ മത്സരിക്കാനായി കളമൊരുക്കുകയാണ് ഇഡി എന്ന എം വി ഗോവിന്ദന്റെ ആരോപണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. എം വി ഗോവിന്ദൻ മാസ്റ്റർ പണം കൊള്ളയടിച്ചവരുടെ കൂടെയാണ് നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നിൽക്കേണ്ടത് സഹകാരികളുടെ കൂടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്റർ മുഴുവൻ സഹകരണ കൊള്ളക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകുമെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉള്ള ഒട്ടുമിക്ക നേതാക്കന്മാരും അഴിമതി കേസിലുണ്ട്.

സംസ്ഥാനത്തെ മുഴുവൻ സഹകരണ അഴിമതികളും പുറത്തു വന്നാൽ എകെജി സെന്ററിലുള്ളവർ ആയിരിക്കും ആദ്യം ജയിലിൽ പോകുന്നത്. അതുകൊണ്ട് ആകെ മുങ്ങുമെന്ന് മനസ്സിലായതുകൊണ്ട് വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

The post എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകും: കെ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/zPLwuEv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages