സിപിഎം ഓഫിസുകളെ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണം; നിർദ്ദേശവുമായി എംവി ഗോവിന്ദൻ മാസ്റ്റർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 20, 2023

സിപിഎം ഓഫിസുകളെ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണം; നിർദ്ദേശവുമായി എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ വിവിധ സിപിഐഎം ഓഫീസുകളെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . സിപിഐഎം കോവളം ഏരിയാ കമ്മിറ്റി 11 കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് ഏരിയാകമ്മിറ്റി ഓഫീസുകളേയും ലോക്കല്‍ കമ്മിറ്റി ഓഫീസുകളേയും അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചത്.

സംസ്ഥാനത്തെ ഓരോ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുമുള്ള നിര്‍ധനര്‍ക്ക് വീടുവെച്ച് നല്‍കണമെന്ന മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹമാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി എന്‍ സീമ, ജില്ലാ സെക്രട്ടറി വി ജോയി, നേതാക്കളായ സി ജയന്‍ബാബു, പി.രാജേന്ദ്രകുമാര്‍, എസ് അജിത്, നടന്‍മാരായ അലന്‍സിയര്‍, സുധീര്‍ കരമന തുടങ്ങിയവര്‍ സംസാരിച്ചു.

The post സിപിഎം ഓഫിസുകളെ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളാക്കണം; നിർദ്ദേശവുമായി എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/QwzUnJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages