കെ വിദ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‍യു; ഡിജിപിയുടെ ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 12, 2023

കെ വിദ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‍യു; ഡിജിപിയുടെ ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‍യുവിന്റെ പ്രതിഷേധം. ഡിജിപിയുടെ ഓഫീസിന് മുന്നില്‍ കെഎസ്‍യുവിന്‍റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചു.

ഈ വ്യാഴാഴ്ച വരെ എല്ലാ ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റര്‍ പതിപ്പിക്കും. കെഎസ്‍യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവിയര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്‍റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. കെ വിദ്യ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

The post കെ വിദ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‍യു; ഡിജിപിയുടെ ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/iFaDnhE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages