
സംസ്ഥാനത്തിൽ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്ന പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. പൊതുജനങ്ങൾ നൽകുന്ന പരാതിയിൽ വൈൽഡ് ലൈഫ് വാർഡന് ഇത് സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
ഇതുവരെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉണ്ടായിരുന്ന അധികാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുകൂടി നൽകാൻ ഇപ്പോൾ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. നാട്ടിലേക്ക് പൊതുജനങ്ങൾക്ക് ശല്യമായ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതാണ് ഈ ഉത്തരവ്.
കഴിഞ്ഞ ദിവസവും തൃശ്ശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു ഗൃഹനാഥൻ കൊല്ലപ്പെട്ടിരുന്നു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ്(61) മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം നടന്നത്.
The post വൈൽഡ് ലൈഫ് വാർഡന് തീരുമാനമെടുക്കാം; കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്ന പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/bP8Inig
via IFTTT
No comments:
Post a Comment