
ഒരാളെ കൊലപ്പെടുത്തുകയും നാലുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം മൂന്നു പേരെ പൊലീസ് പിടികൂടി.
തെക്കുകിഴക്കന്‍ ദില്ലിയിലാണ് സംഭവം. ഒരു പെണ്‍കുട്ടിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജാമിയ നഗര്‍ സ്വദേശിയായ തബീഷ് ആണ് പിടിയിലായ മൂന്നാമത്തെയാള്‍. 22 വയസ്സുകാരനായ തബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ പിടിയിലായ 16കാരന്റെ മുന്‍ പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള വിഷയമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 16കാരനുമായി പിരിഞ്ഞ പെണ്‍കുട്ടി പിന്നീട് അദീബ് എന്നയാളുമായി പ്രണയത്തിലായി. എന്നാല്‍, ഈ പയ്യന്‍ അദീബിനെ ഇതേച്ചൊല്ലി ഭീഷണിപ്പെടുത്തി. ഇക്കാര്യം ഒത്തുതീര്‍പ്പാക്കാനായി അദീബ് സുഹൃത്തുക്കളായ അഫ്സല്‍, മുഹമ്മദ് ഷാന്‍, ശ്യാം, സഫര്‍ എന്നിവരുമായി അവനെ കാണാന്‍ പോയി. അവിടെ അവനൊപ്പം തബീഷും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു.
ഇരുകൂട്ടരും തമ്മില്‍ വാക്തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ തബീഷ് കത്തിയെടുത്ത് അദീബിനെയും സുഹൃത്തുക്കളെയും കുത്തുകയുമായിരുന്നു. എല്ലാവരുടെയും പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിലില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തബീഷിനെയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളെയും പിടികൂടിയത്. കൃത്യം നടത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
The post പെണ്‍കുട്ടിയെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു;കൗമാരക്കാരായ രണ്ട് പേര്‍ പിടിയില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/w2RQSis
via IFTTT
No comments:
Post a Comment