ചെറുപുഴയില്‍ ഒരു വീട്ടില്‍ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 23, 2023

ചെറുപുഴയില്‍ ഒരു വീട്ടില്‍ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ചെറുപുഴയില്‍ ഒരു വീട്ടില്‍ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചെറുപുഴ പാടിച്ചാലിലാണ് ദാരുണ സംഭവം ഉണ്ടായത്. യുവതിയെയും മൂന്ന് കുട്ടികളെയും രണ്ടാം ഭര്‍ത്താവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജ, ഷാജി, ശ്രീജയുടെ ആദ്യ ബന്ധത്തിലെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരാണ് മരിച്ചത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുൻപ് വിവാഹിതര്‍ ആയിട്ടുണ്ട്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ച മൂന്ന് കുട്ടികളും. ഇക്കഴിഞ്ഞ 16 ന് ആയിരുന്നു വിവാഹം.

ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിതൂക്കി കൊലപ്പെയെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയെയും ഷാജിയെയും ഒരേ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വാതില്‍ തുറക്കാതായതോടെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിച്ചത്. വാതില്‍ തള്ളിത്തുറന്നപ്പോളാണ് കുട്ടികളെയും ദമ്ബതികളെയും കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഷാജിക്ക് ആദ്യഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്. അതേസമയം, ഷാജി ആദ്യഭാര്യയെ നിയമപരമായി വിവാഹമോചനം ന‌ടത്തിയിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

The post ചെറുപുഴയില്‍ ഒരു വീട്ടില്‍ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/eOJcWGi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages