
ലക്നൗ: വെടിവെപ്പില്‍ കൊല്ലപ്പെട്ട ആതീഖിന്്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ക്കുള്ള സുരക്ഷ കൂട്ടി.
നിലവില്‍ ചൈല്‍ഡ് കെയര്‍ ഹോമിലാണ് രണ്ടു പേരും ഉള്ളത്. ആതിഖിന്റെ മറ്റ് രണ്ട് മക്കള്‍ ജയിലിലാണ്. മൂന്നാമത്തെ മകന് കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.
അതേസമയം, കൊല്ലപ്പെട്ട ആതീഖ് അഹമ്മദിന്്റെയും സഹോദരന്്റെയും പോസ്റ്റ്മോര്‍ട്ടം നടത്തുക അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ്. സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. ഇതിന്‍്റ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ആതീഖ് അഹമ്മദിന്്റെയും സഹോദരന്്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുണ്‍ മൗര്യ ഹമീര്‍ പൂര് സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് ആതീഖ് അഹമ്മദും സഹോദരനും വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്.
The post വെടിവെപ്പില്‍ കൊല്ലപ്പെട്ട ആതീഖിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ക്കുള്ള സുരക്ഷ കൂട്ടി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/BtnWpNk
via IFTTT
No comments:
Post a Comment