എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയെ ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 7, 2023

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയെ ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും

പോലീസ് കസ്റ്റഡിയിൽ ലഭിച്ച എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.

11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക. ഇതിനായി പ്രത്യേക ചോദ്യാവലിയുൾപ്പെടെ തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ.

തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശം നൽകിയതിനാൽ കസ്റ്റഡിയിൽ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും. ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രെയിനിന് തീ വെക്കുമ്പോൾ ഷാറൂഖിൻറെ രണ്ട് കൈകളിലും നേരിയ പൊള്ളൽ ഏറ്റിരുന്നു. ട്രെയിനിൽ നിന്ന് വീണതിനെ തുടർന്ന് പ്രതിയുടെ ശരീരമാസകലം ഉരഞ്ഞ പാടുകളും ഉണ്ട്.

The post എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയെ ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/IHl3Qen
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages