
മുംബൈയിലെ നീന്തല്‍ക്കുളത്തില്‍ വയോധികന് ദാരുണാന്ത്യം. നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടിയ യുവാവ് വയോധികന് മേലെ വീണാണ് അപകടമുണ്ടായത്.
72 കാരനായ വിഷ്ണു സാമന്ത് ആണ് മരിച്ചത്. മുംബൈയിലെ ഗോരേഗാവിലുള്ള ഓസോണ്‍ നീന്തല്‍ക്കുളത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
വിഷ്ണു സാമന്ത് പൂളിഷ നീന്തുന്നതിനിടെ 20 വയസുകാരനായ യുവാവും ഉയരത്തില്‍ നിന്ന് നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടി. യുവാവ് വന്ന് വീണത് നീന്തിക്കൊണ്ടിരുന്ന വയോധികന് മേലെയാണ്. അപകടത്തില്‍ സാമന്തിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടനെ തന്നെ വിഷ്ണു സാമന്തിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സാമന്തിന്‍റെ ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്‍റെ അശ്രദ്ധയാണ് വയോധികന്‍റെ മരണത്തിന് കാരണമെന്നും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. പുളിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വിഷ്ണു സാമന്തിന് പിന്നാലെ സ്വിമ്മിംഗ് പൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
The post മുംബൈയിലെ നീന്തല്‍ക്കുളത്തില്‍ വയോധികന് ദാരുണാന്ത്യം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Vyz0ZAM
via IFTTT
No comments:
Post a Comment