
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് ജൂണ്‍ 30 വരെ നീട്ടി കമ്മീഷന്‍ ഉത്തരവിറക്കി.
കഴിഞ്ഞ ജൂണില്‍ വര്‍ധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണ് പ്രാബല്യം.
നിരക്കു വര്‍ധന ആവശ്യപ്പെട്ടു വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു കമ്മീഷന്‍ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂണ്‍ 30നു മുന്‍പു കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കില്‍ നിലവിലുള്ള നിരക്കു വീണ്ടും നീട്ടും.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 14 പൈസയും ഇന്ധന സര്‍ചാര്‍ജ് ചുമത്തണമെന്ന ബോര്‍ഡിന്റെ ആവശ്യം നിലവില്‍ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് ഒന്‍പത് പൈസ വീതം സര്‍ചാര്‍ജ് ചുമത്താന്‍ നേരത്തെ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.
The post സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ജൂണ്‍ 30 വരെ നീട്ടി കമ്മീഷന്‍ ഉത്തരവിറക്കി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/mv0sdnw
via IFTTT
No comments:
Post a Comment