കാമുകിയെ കൊണ്ട് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച ശേഷം മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ചു; യുവാവ് അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 14, 2023

കാമുകിയെ കൊണ്ട് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച ശേഷം മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ചു; യുവാവ് അറസ്റ്റിൽ

കാമുകിയെ കൊന്നു മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച ശേഷം, അതെ ദിവസം തന്നെ മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ച യുവാവിനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സഹിൽ ​ഗെലോട്ട് എന്ന 24കാരനാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകി നിക്കി യാദവ് എന്ന ഹരിയാന സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

നിക്കി യാദവ് (24) എന്ന യുവതിയും പ്രതികളും 2018 മുതൽ ദ്വാരകയിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാദവിന്റെ സഹോദരിയും ചിലപ്പോഴൊക്കെ അവരോടൊപ്പം താമസിക്കുമായിരുന്നു. നിക്കിയുടെ കൂടെ ജീവിക്കുമ്പോഴാണ് സഹില്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഫെബ്രുവരി 10ന് വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യം സഹില്‍ രഹസ്യമാക്കി വെച്ചു. നിക്കി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

നിക്കിയെ കാണാനില്ലെന്ന് അയല്‍വാസി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സഹില്‍ വേറെ വിവാഹം കഴിച്ചെന്നും നിക്കിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നും അയല്‍വാസി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഡി.സി.പി സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സഹിലിന്‍റെ വീട്ടിലെത്തി. അവിടെ ആരുമുണ്ടായിരുന്നില്ല. സഹിലിന്‍റെ ഫോണും ഓഫായിരുന്നു. അന്വേഷണത്തിനൊടുവില്‍ കെയ്ര്‍ ഗ്രാമത്തില്‍ നിന്നാണ് സഹിലിനെ അറസ്റ്റ് ചെയ്തത്.

The post കാമുകിയെ കൊണ്ട് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച ശേഷം മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ചു; യുവാവ് അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/FzK7IDP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages