ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 19, 2023

ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നു

ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നു. ഒരു കവര്‍ നിര്‍മ്മാതാവില്‍ നിന്നാണ് ഫോണിന്റെ രൂപരേഖ ചോര്‍ന്നത്.

പിന്നില്‍ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോര്‍ട്ടും ഉള്‍ക്കൊള്ളുന്നതാണ് ചോര്‍ന്ന ഡിസൈന്‍. യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിന് പിന്നാലെ ഫോണില്‍ ലൈറ്റ്നിംഗ് പോര്‍ട്ടിന് പകരം യുഎസ്ബി സി പോര്‍ട്ട് ഉള്‍ക്കൊള്ളിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായിരുന്നു.


ക്യാമറ ബമ്ബ് ഐഫോണ്‍ ആരാധകരെ ഉറപ്പായും അമ്ബരപ്പിക്കുമെന്നാണ് രൂപരേഖയില്‍ നിന്ന് വ്യക്തമാകുന്നത്. നിലവില്‍ രണ്ട് ലെയര്‍ ക്യാമറാ ബമ്ബ് ഉള്ളത് മൂന്ന് ലെയറിലേക്ക് മാറുന്നുണ്ട്. ക്യാമറാ ബമ്ബുകള്‍ കവര്‍ ചെയ്യാനായി കൂടുതല്‍ കനമുള്ള ഫോണ്‍ കവറുകള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഐഫോണുകള്‍ക്ക് വലിയ സെന്‍സറുകളാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. വശങ്ങള്‍ കൂടുതല്‍ ഉരുണ്ടിരിക്കുന്ന രീതിയിലാണ് ഐ ഫോണ്‍ 15 പ്രോയുടെ ഡിസൈന്‍. മാക് ബുക്ക് എയറിന് സമാനമായ രീതിയാണ് ഇത്.

ഉപയോക്താക്കള്‍ക്ക് കയ്യില്‍ പിടിക്കുമ്ബോള്‍ കൂടുതല്‍ സൌകര്യമാണ് ഈ ഡിസൈന്‍ ചെയ്യുക. പവര്‍, വോളിയം ബട്ടണുകള്‍ ചേസിസിന്റെ വശങ്ങളില്‍ വരുന്ന രീതിയിലാവും 15 പ്രോയെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് ഡിസൈന്‍. മ്യൂട്ട് ബട്ടണിലും മാറ്റമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ ഒന്നുകൂടി വാട്ടര്‍ റെസിസ്റ്റന്റ് ആവും ഐഫോണ്‍ 15 പ്രോ. ഐഫോണ്‍ 14 പ്രോയുടേതിന് സമാനമായ ഡിസൈന്‍ തന്നെയാവും 15 പ്രോയ്ക്കുമെന്നാണ് സൂചന.

എന്നാല്‍ ക്യാമറയുടെ റെസല്യൂഷനേക്കുറിച്ച്‌ പുറത്ത് വന്ന ഡിസൈനില്‍ നിന്നും മനസിലാക്കാനായിട്ടില്ല. ചൈനയില്‍ നിന്നാണ് ഡിസൈന്‍ ചോര്‍ന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡിവൈസിനൊപ്പം തന്നെ കവറുകളും വിപണിയില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് ആപ്പിളിന് തിരിച്ചടിയായതെന്നാണ് സൂചന.

The post ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/5EOkAFD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages