ഗിറ്റാറുമായി ഗൗതം മേനോൻ എത്തിയപ്പോൾ പാട്ട് സൂപ്പർഹിറ്റ് ; “അനുരാഗം” ഗാനം ‘യെഥുവോ ഒൺട്ര്..’ ട്രെൻഡിങ്ങിൽ.. - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 23, 2023

ഗിറ്റാറുമായി ഗൗതം മേനോൻ എത്തിയപ്പോൾ പാട്ട് സൂപ്പർഹിറ്റ് ; “അനുരാഗം” ഗാനം ‘യെഥുവോ ഒൺട്ര്..’ ട്രെൻഡിങ്ങിൽ..

ഷഹദ് നിലമ്പുറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “അനുരാഗം” എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം “യെഥുവോ ഒൺട്ര്..” എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. ഒരു ദിവസം പിന്നീടുമ്പോൾ ഒന്നര മില്യണ് മുകളിൽ വ്യൂസ് ലഭിച്ചു മികച്ച പ്രതികരണം നേടിയാണ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചത്. പ്രണയ സിനിമകൾക്ക് മറ്റൊരു മാനം പ്രേക്ഷകർക്ക് സമ്മാനിച്ച ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലൻ വേഷങ്ങളിൽ ആളുകൾക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോ ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.. കൂടെ ലെനയും ഗൗരി കിഷനുമുണ്ട് ഗാനത്തിൽ. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.

കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴിൽ ഏറെ പ്രശസ്തനായ മോഹൻ രാജാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ,കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

https://www.youtube.com/watch?v=GRJuPrDvvjU

The post ഗിറ്റാറുമായി ഗൗതം മേനോൻ എത്തിയപ്പോൾ പാട്ട് സൂപ്പർഹിറ്റ് ; “അനുരാഗം” ഗാനം ‘യെഥുവോ ഒൺട്ര്..’ ട്രെൻഡിങ്ങിൽ.. appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Z3DWAqx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages