ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കനത്ത ജാഗ്രതയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 21, 2023

ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കനത്ത ജാഗ്രതയില്‍

ദില്ലി : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കനത്ത ജാഗ്രതയില്‍. സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എന്‍ഐഎയും പരിശോധന നടത്തിയിരുന്നു. എന്‍ഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

ഇന്നലെ രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. നര്‍വാളിലെ ട്രാന്‍സ്പോര്‍ട്ട് നഗറിലെ ഏഴാം നമ്ബര്‍ യാര്‍ഡിലാണ് സ്ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്ഫോടനം നടന്നു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ സഹായധനം ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആസൂത്രിതമായ സ്ഫോടനമെന്നാണ് പൊലീസ് പറയുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. നേരത്തെ റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലൂടെ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടും. കേന്ദ്രസേനക്കൊപ്പം ജമ്മു കശ്മീര്‍ പൊലീസിനെയും അധികമായി നിയോഗിക്കും. ശനിയാഴ്ച കത്വയില്‍ വിശ്രമിച്ച യാത്രാ സംഘം ഹീരാ നഗറില്‍ നിന്ന് ദഗ്ഗര്‍ ഹവേലിയിലേക്ക് ഇന്ന് നീങ്ങുകയാണ്. 21 കിലോമീറ്റര്‍ സഞ്ചരിച്ച്‌ സാമ്ബയില്‍ യാത്ര അവസാനിക്കും. രാഹുല്‍ ഗാന്ധി കടന്നു പോകുന്ന മേഖലകളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് ജമ്മു കശ്മീര്‍ ഭരണകൂടം ആവര്‍ത്തിക്കുന്നത്.

The post ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കനത്ത ജാഗ്രതയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/YVZfcDr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages