പഠാന്‍ തിയറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രം; ടിക്കറ്റ് ബുക്കിങ്ങില്‍ കുതിപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 22, 2023

പഠാന്‍ തിയറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രം; ടിക്കറ്റ് ബുക്കിങ്ങില്‍ കുതിപ്പ്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പഠാന്‍.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററില്‍ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്‌ആര്‍കെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പഠാനെ ബാധിച്ചില്ല. പഠാന്‍ തിയറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തില്‍ ആരാധകരെ മന്നത്തില്‍ എത്തി കണ്ട ഷാരൂഖിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

പൊതുവില്‍ എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ ആയിരിക്കും ഷാരൂഖ് ആരാധകരെ കാണാന്‍ എത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ട് സര്‍പ്രൈസ് ആയി എസ് ആര്‍ കെ മന്നത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ആരാധകരും അത് ആഘോഷമാക്കി. ഷാരൂഖ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വീഡിയോ പങ്കുവച്ച്‌ ആരാധകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ടിക്കറ്റ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ 1.70 കോടിയോളം രൂപ ചിത്രം നേടിയിരുന്നു. പിന്നാലെ നടന്ന പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ ബ്രഹ്‍മാസ്ത്ര മാത്രമാണ് പ്രീ റിലീസ് ബുക്കിംഗില്‍ പഠാന് മുന്നിലുള്ളത്. എന്നാല്‍ ബ്രഹ്‍മാസ്ത്രയുടെ റെക്കോര്‍ഡും പഠാന്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പഠാന്‍. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

The post പഠാന്‍ തിയറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രം; ടിക്കറ്റ് ബുക്കിങ്ങില്‍ കുതിപ്പ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/HFNV8W1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages