മലയാളി യുവാവ് പോളണ്ടില്‍ മരിച്ച നിലയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 27, 2023

മലയാളി യുവാവ് പോളണ്ടില്‍ മരിച്ച നിലയില്‍

മലയാളി എൻജിനീയർ പോളണ്ടിൽ കുത്തേറ്റു മരിച്ച നിലയിൽ. പോളണ്ടിലെ ഐഎൻജി ബാങ്ക് ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

10 മാസം മുൻപാണ് ഇബ്രാഹിം ജോലിക്കായി പോളണ്ടിലെത്തിയത്. ജനുവരി 24 വരെ ഇബ്രാഹിം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് ഇബ്രാഹിമിന്റെ സുഹൃത്തുക്കളെ കുടുംബം വിവരമറിയിച്ചു. സുഹൃത്തുക്കൾ ഇബ്രാഹിം താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ വീട്ടുടമസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും തിരച്ചിലിനൊടുവിൽ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരമെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതി പിടിയിലായെന്ന സൂചനയല്ലാതെ കൊലപാതകത്തിനുള്ള കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ല എന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് എംബസി വ്യക്തമാക്കിയത്. കൊലപാതകം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് ശേഷമേ മൃതദേഹം കൈമാറുകയുള്ളു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനായി കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

The post മലയാളി യുവാവ് പോളണ്ടില്‍ മരിച്ച നിലയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EYrx1cw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages