തല്ലുകേസിൽ പരാതിക്കാരനായ യുവാവിനെ കൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 11, 2023

തല്ലുകേസിൽ പരാതിക്കാരനായ യുവാവിനെ കൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം

തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം. കൊല്ലം അഞ്ചാലുംമുട് സ്റ്റേഷനിലെ എസ് ഐ ജയശങ്കറിനെതിരെയാണ് ആരോപണം.

രാഹുൽ എന്ന പരാതിക്കാരനെ കൊണ്ടാണ് അഞ്ചാലുംമുട് സ്റ്റേഷനിലെ എസ് ഐ ജയശങ്കർ തിരിച്ചു തല്ലിപ്പിച്ചത്. പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴായിരുന്നു എസ് ഐ യുടെ വിചിത്ര നടപടി. ആദ്യഘട്ടത്തിൽ പരാതിക്കാരനായ രാഹുൽ തല്ലാൻ തയ്യാറായ്യാറായിരുന്നില്ല, എന്നാൽ എസ് ഐ ജയശങ്കറിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് തല്ലിയത് എന്നാണ് ആരോപണം.

തൃക്കരുവ സ്വദേശി സെബാസ്റ്റ്യനാണ് മർദ്ദനം ഏറ്റത്. എന്നാൽ എന്തിനാണ് രാഹുലിനെ കൊണ്ട് തന്നെ തല്ലിയച്ചത് എന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് പോലീസ് മറുപടി നൽകിയിട്ടില്ല എന്നും പരാതിക്കാർ പറയുന്നു. മർദ്ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

അടുത്തിടെ വയോധികനോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ എ.സി.പി താക്കീത് ചെയ്ത ഉദ്യോഗസ്ഥനാണ് ആരോപണവിധേയനായ ജയശങ്കര്‍.

The post തല്ലുകേസിൽ പരാതിക്കാരനായ യുവാവിനെ കൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/TsF3YSq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages