കര്‍ഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 13, 2023

കര്‍ഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും

കല്‍പ്പറ്റ : വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ വനപാലകര്‍ നടത്തിയ തെരച്ചിലില്‍ കടുവയെ കണ്ടെത്താനായിരുന്നില്ല.

കാല്‍പ്പാടുകള്‍ കാണുന്നുണ്ടെങ്കിലും വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ സഞ്ചാര പാത കണ്ടെത്താനാവാത്തതാണ് പ്രതിസന്ധി. മേഖലയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. കടുവ ജനവാസ മേഖലയില്‍ തന്നെയുണ്ടെന്നാണ് നിഗമനം. ഉത്തരമേഖല സിസിഎഫിന്‍റെ നേതൃത്വത്തില്‍ നൂറിലേറെ വനപാലകര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. പുതുശ്ശേരി സെന്‍റ് തോമസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് ചടങ്ങുകള്‍.

The post കര്‍ഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/DA9a3JO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages