ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 18, 2022

ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത

കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത.രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും. ബഫര്‍സോണ്‍ വിഷയം നിലനില്‍ക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് 5 മണിയോടെ കൂരാച്ചുണ്ടില്‍ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പങ്കെടുക്കും.

ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു.

The post ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/IyU7nu9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages