
ഗാന്ധിനഗര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ റിവബ ജഡേജ പിന്നില്‍. ആം ആദ്മിക്കും കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബി.ജെ.പി സ്ഥാനാര്‍ഥി.
ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ റിവബ മുന്നേറിയിരുന്നുവെങ്കിലും പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു.
സിറ്റിങ് എം.എല്‍.എ ധര്‍മേന്ദ്ര സിന്‍ഹ ജഡേജയെ മാറ്റിയാണ് റിവബക്ക് ബി.ജെ.പി സീറ്റ് നല്‍കിയത്. മുതിര്‍ന്ന നേതാവ് ബീപേന്ദര്‍ ജഡേജയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കര്‍സന്‍ഭായി കര്‍മുറാണ് മണ്ഡലത്തിലെ എ.എ.പി സ്ഥാനാര്‍ഥി. 2019ലാണ് റിവബ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ജഡേജയുടെ പിതാവ് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു മരുമകളുടേയും പാര്‍ട്ടി പ്രവേശനം. റിവബയുടെ പ്രചാരണത്തിനായി രവീന്ദ്രേ ജഡേജയും എത്തിയിരുന്നു. അതേസമയം, ബി.ജെ.പി ഗുജറാത്തില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 150ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്.
The post ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ റിവബ ജഡേജ പിന്നില്‍;ആം ആദ്മി മുന്നിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/9CsRv0M
via IFTTT
No comments:
Post a Comment