കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്ബാശേരിയിൽ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 14, 2022

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്ബാശേരിയിൽ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

തിരുവനന്തപുരത്തേക്കാണ് ഇവ തിരിച്ചുവിട്ടത്. അതേസമയം, മൂടല്‍മഞ്ഞ് മാറിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെത്തി.

ഇന്നലെ രാത്രി എറണാകുളം ജില്ലയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

പുലര്‍ച്ചെ ദേശീയപാതയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള കാഴ്ച മറച്ചും മൂടല്‍ മഞ്ഞ് തങ്ങിനില്‍ക്കുകയാണ്. അടുത്ത കാലത്തൊന്നും ഇല്ലാത്തവിധമാണ് ഇന്ന് മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

The post കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്ബാശേരിയിൽ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/lYRbXvh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages