
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്
56 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 67 കമ്ബനി കേന്ദ്രസേനയെയും, 15 കമ്ബനി സിആര്‍പിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തില്‍ തുടര്‍ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ, എന്നാല്‍ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാര്‍ട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.
The post ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്; തുടര്‍ ഭരണം നേടാൻ ബിജെപി,അധികാരത്തില്‍ തിരിച്ചെത്താൻ കോണ്‍ഗ്രസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/MN7FxDV
via IFTTT
No comments:
Post a Comment