കാനഡയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 27, 2022

കാനഡയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു.

ഹരിയാന സ്വദേശിയായ 20കാരനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പിക്ക് അപ്പ് ട്രക്ക് ഇടിച്ചാണ് അപകടം.

ടൊറന്റോയില്‍ യോങ് സ്ട്രീറ്റും സെന്റ് അവന്യൂവും ചേരുന്ന ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കാര്‍ത്തിക് സെയ്‌നി എന്ന 20കാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സെയ്‌നി കാനഡയിലെത്തിയത്. അതേസമയം മരിച്ച വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ട്രക്ക് വലത്തേക്ക് തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി സഞ്ചരിച്ച സൈക്കിളിലിടിച്ചത്. തുടര്‍ന്ന് സൈക്കിളും വിദ്യാര്‍ത്ഥിയെയും വലിച്ചുകൊണ്ട് ട്രക്ക് മുന്നോട്ടുപോയെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

The post കാനഡയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/HAWqiXO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages