
പഴനി: മലയാളി ദമ്ബതികള്‍ പഴനിയിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്.
ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും ആത്മഹത്യാ കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നു.
കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ പഴനിയിലെത്തിയത്.
The post മലയാളി ദമ്ബതികള്‍ പഴനിയിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/EOGWsJK
via IFTTT
No comments:
Post a Comment