ആകാംഷയുണർത്തി ഭാരത് സർക്കസ് ആദ്യ ടീസർ പുറത്തിറങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 19, 2022

ആകാംഷയുണർത്തി ഭാരത് സർക്കസ് ആദ്യ ടീസർ പുറത്തിറങ്ങി

ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എംഎ നിഷാദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ആദ്യ ടീസർ പുറത്തിറക്കി. നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.

പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

ബിനു കുര്യൻ ഛായാ​ഗ്രഹണവും ബിജിബാൽ സം​ഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ​ഗാനരചന- ബി.കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- അരുണ‍്‍ മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ്‍ ലിയോഫിൽ- പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിം​ഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിം​​ഗ്- ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

The post ആകാംഷയുണർത്തി ഭാരത് സർക്കസ് ആദ്യ ടീസർ പുറത്തിറങ്ങി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/dkj8Yl2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages