
കൊച്ചി: നഗരത്തില്‍ മോഡലായ യുവതി കാറില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ്.
പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ പെണ്‍കുട്ടിയെ കാറില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളും ഒരു സ്ത്രീയും കസ്റ്റഡിയിലുണ്ട്. ബാറിലെത്തിയ 19കാരി അവിടെ വച്ച് കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ കാറില്‍ കയറ്റി കൊണ്ടു പോയി. പിന്നാലെയാണ് ബലാത്സംഗം ചെയ്തത്. അതിക്രമത്തിന് ഇരയായ യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
The post മോഡലായ യുവതി കാറില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; വീണാ ജോര്‍ജ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/RWbN9D7
via IFTTT
No comments:
Post a Comment