രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ ദിവസവും 30 മിനിറ്റ് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണം; കേന്ദ്ര നിർദ്ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 9, 2022

രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ ദിവസവും 30 മിനിറ്റ് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണം; കേന്ദ്ര നിർദ്ദേശം

ദില്ലി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗണ്‍ലിങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2022ന് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി.

ഇത് അനുസരിച്ച്‌ ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സമയത്ത് ചാനലുകള്‍ക്ക് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നാണ് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്.

പൊതു താല്‍‍പ്പര്യവും ദേശീയ താല്‍പ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചാനലുകള്‍ സംപ്രേഷണം ചെയ്യണം. അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകള്‍ക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്.

ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്‍റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും മികച്ച താല്‍പ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു നിര്‍ദേശത്തിന്‍റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

പ്രക്ഷേപകരുമായും കൂടിയാലോചിച്ച ശേഷം, അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള സമയ ക്രമവും. അത് നടപ്പിലാക്കുന്ന തീയതിയും സംബന്ധിച്ച്‌ പ്രത്യേക ഉത്തരവ് ഉടന്‍ നല്‍കുമെന്ന് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു.

ഈ നിര്‍ദേശം നടപ്പാക്കിക്കഴിഞ്ഞാല്‍, അത്തരം ഉള്ളടക്കങ്ങള്‍ക്കായി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും. അത് ആരെങ്കിലും ലംഘിച്ചാല്‍ വിശദീകരണം തേടുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ചാനലുകള്‍ക്കും ഈ നിബന്ധന ബാധകമാണ്, ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

The post രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ ദിവസവും 30 മിനിറ്റ് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണം; കേന്ദ്ര നിർദ്ദേശം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/KShUvXH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages