12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 2, 2022

12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍

12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍. മാജിക് ഇഷ്ടമാണോയെന്ന് ചോദിച്ച്‌ 12കാരനെ സമീപിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്.

ബ്ലാക്ക് പൂളിലെ ബാന്‍ക്രോഫ്റ്റ് പാര്‍ക്ക് സ്വദേശിയായ 12 കാരനാണ് വിദ്യാര്‍ത്ഥികളുടെ വികൃതിയില്‍ ഗുരുതര പൊള്ളലേറ്റത്. നവംബര്‍ 1ന് വൈകുന്നേരമാണ് ആക്രമണം നടന്നത്.

സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന 12കാരനെ മുതിര്‍ന്ന രണ്ട് കുട്ടികള്‍ സമീപിക്കുകയായിരുന്നു. മാജിക് കാണിച്ച്‌ തരാമെന്ന് ഇവര്‍ 12കാരനോട് പറഞ്ഞു. ഇതിന് മുന്നോടിയായി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച്‌ 12കാരന്‍റെ ടീ ഷര്‍ട്ടിന് തീ വയ്ക്കുകയായിരുന്നു. കറുത്ത തൊപ്പിയോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ത്ഥികളാണ് 12കാരനെ സമീപിച്ചത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ ഒരാള്‍ക്ക് ഉയരക്കൂടുതലുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞാല്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ് ലണ്ടന്‍ പൊലീസ് .

അക്രമം നടന്ന ബ്ലാക്ക് പൂളില്‍ പൊലീസ് പട്രോളിംഗ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ട് പേരും മാസ്ക് ധരിച്ചിരിന്നുവെന്നാണ് 12കാരന്‍റെ സുഹൃത്ത് വിശദമാക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റ 12കാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ക്രൂരമായ തമാശ നടന്നതെന്നാണ് സംശയിക്കുന്നത്.

കുവൈത്തില്‍ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഖൈത്താന്‍, ഫര്‍വാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി അതിക്രമിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ സ്‌കൂളുകളില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായ പ്രതി ഈജിപ്ത് സ്വദേശിയാണ്.

അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായ ആറ് കുട്ടികളുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അധ്യാപകന്‍റെ ലൈംഗിക അതിക്രമത്തിന് ഇരയായത് പ്രവാസികളായ കുട്ടികളാണ്. ഈജിപ്തില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍, ലെബനന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കുട്ടികള്‍ എന്നിങ്ങനെയാണ് അതിക്രമത്തിന് ഇരയാക്കപ്പെട്ടത്.

The post 12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/rAfWTkI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages