
പറ്റ്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലിക്കൊന്നു.
കാടിഹാര്‍ ജില്ലയില്‍ ഹസന്‍ഗന്‍ജില്‍ ആണ് സംഭവം. ഹസന്‍ഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിര്‍ ആണ് മര്‍ദനമേറ്റ് മരിച്ചത്. ബുധനാഴ്ചയാണ് നാട്ടുകാര്‍ ഇയാളെ മരത്തില്‍ കെട്ടിയിട്ടു തല്ലിയത്. വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.
ഒമ്ബത് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. നേരത്തെയും പീഡന കേസില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിഹാര്‍ പോലീസ് അന്വേഷണം തുടങ്ങി.
The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലിക്കൊന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/FQmnYpd
via IFTTT
No comments:
Post a Comment