
തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചെന്ന പരാതിയില്‍ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നല്‍കും.
കോവളത്ത് വെച്ച് ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദിച്ചെന്നാണ് സ്ത്രീയുടെ പരാതി.
പരാതി നല്‍കിയ സ്ത്രീ മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നാണ് സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിലെ പൊലീസ് വിശദീകരണം. പരാതിയില്‍ ഇവര്‍ ഉറച്ചു നിന്നാല്‍ എംഎല്‍എക്ക് എതിരെ കേസ് എടുത്തേക്കും. സ്ത്രീയെ കാണാന്‍ ഇല്ലെന്നു ഉന്നയിച്ച് ഒരു സുഹൃത്ത് പൊലീസിനെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെ പരാതിക്കാരിയായ സ്ത്രീ പൊലീസില്‍ ഇന്നലെ നേരിട്ട് എത്തി. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എല്‍ദോസ് പ്രതികരിച്ചത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഒരാഴ്ച മുമ്ബാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറി. എന്നാല്‍ മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
The post എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചെന്ന പരാതി; പരാതിക്കാരി ഇന്നു പൊലീസിന് വിശദമായ മൊഴി നല്‍കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/o6yXcN0
via IFTTT
No comments:
Post a Comment