പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെവിടെ; വിവരങ്ങളൊന്നുമില്ലാതെ പോലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 11, 2022

പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെവിടെ; വിവരങ്ങളൊന്നുമില്ലാതെ പോലീസ്

കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കുറിച്ച്‌ ഇതുവരെ വിവരങ്ങളൊന്നുമില്ല.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ സിഐ. കെഎ എലിസബത്തിനെയാണ് (54) ഒക്ടോബര്‍ പത്ത് മുതല്‍ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണ് എന്നായിരുന്നു സിഐ പറഞ്ഞിരുന്നത്. ഈ വിവരത്തെ തുടര്‍ന്ന് പനമരം പോലീസ് കല്‍പ്പറ്റയിലെത്തി അന്വേഷിച്ചെവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥയുടെ ഔദ്യോഗിക നമ്ബറും സ്വകാര്യ നമ്ബറുകളുള്ള മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്.

The post പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെവിടെ; വിവരങ്ങളൊന്നുമില്ലാതെ പോലീസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/3NO2014
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages