ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 2, 2022

ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന്

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന്.

ഇതില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തി.

ഇന്ന് രാവിലെ 10 30ന് നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും. കോവളം റാവിസ് ഹോട്ടലിലാണ് സമ്മേളനം. കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇത്തവണ കേരളത്തിനാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും എത്തും.

വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച്‌ നടക്കുന്ന പട്ടികജാതി സംഗമത്തിലും അമിത് ഷാ പങ്കെടുക്കും. പിന്നാലെ വൈകിട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങും. ഞായറാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അമിത് ഷാ പങ്കെടുക്കില്ല. നെഹ്‌റുവിന്റെ പേരിലെ വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ മറ്റ് ഗൂഡ ലക്ഷ്യം ഉണ്ടെന്ന വിമര്‍ശനവുമായി പ്രതിപക്ഷം എത്തിയിരുന്നു.

The post ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1m5xUQ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages