
തിരുവനന്തപുരം : എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയായ ജിതിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നാലു ദിവസത്തെ പൊലിസ് കസ്റ്റഡിക്കു ശേഷം ജിതിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം ആറുവരെയാണ് ജിതിനെ റിമന്‍ഡ് ചെയ്തിരിക്കുന്നത്.
ജിതിനെതിരായ തെളിവുകള്‍ ലഭിച്ചതിനാല്‍ വീണ്ടും കസ്റ്റഡയില്‍ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. എകെജി സെന്‍റര്‍ ആക്രണത്തിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ളതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. നാലു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും നിര്‍ണായകമായ ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്. അതേ സമയം ഇന്നലെ കോടതിയില്‍ പരാതി അറിയിക്കാനുണ്ടെന്ന് ജിതിന്‍ പറഞ്ഞിരുന്നു. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ ഇക്കാര്യമറിയാക്കാമെന്നാണ് ജിതിന്‍റെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്
The post എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയായ ജിതിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/34K1eGF
via IFTTT
No comments:
Post a Comment