ഓസ്‌കാറിനുളള ഇന്ത്യയുടെ ഔദ്യോ​ഗിക എന്‍ട്രിയായി ചെല്ലോ ഷോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 20, 2022

ഓസ്‌കാറിനുളള ഇന്ത്യയുടെ ഔദ്യോ​ഗിക എന്‍ട്രിയായി ചെല്ലോ ഷോ

ഓസ്‌കാറിനുളള ഇന്ത്യയുടെ ഔദ്യോ​ഗിക എന്‍ട്രിയായി ​ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ’ തെരഞ്ഞെടുത്തു.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. പാന്‍ നളിന്‍ സംവിധാനം ചെയ്ത ചെല്ലോ ഷോ അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാ​ഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം.

ശ്യാം സിന്‍ഹ റോയ്, കശ്മീര്‍ ഫയല്‍സ്, ആര്‍ആര്‍ആര്‍, മലയന്‍കുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക്‌ എത്തുന്നത്. ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത തുടങ്ങിയരാണ് ചെല്ലോ ഷോയിലെ അഭിനേതാക്കള്‍. സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ ബാനറില്‍ റോയ് കപൂര്‍ ഫിലിംസ് ആണ് അവതരിപ്പിക്കുന്നത്.

സംവിധായകന്റെ സ്വന്തം ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് ചെല്ലോ ഷോ. ഒമ്ബത് വയസ്സുകാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്.

The post ഓസ്‌കാറിനുളള ഇന്ത്യയുടെ ഔദ്യോ​ഗിക എന്‍ട്രിയായി ചെല്ലോ ഷോ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hose9cI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages