സംയുക്ത കിസാന്‍ മോര്‍ച്ചയിൽ നിന്നു രാജി വച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 4, 2022

സംയുക്ത കിസാന്‍ മോര്‍ച്ചയിൽ നിന്നു രാജി വച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് രാജിവച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത നേതാവാണ് യോഗേന്ദ്ര യാദവ്.

കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളില്‍ തനിക്ക് നീതി പുലര്‍ത്താന്‍ സാധിക്കാത്തതിനാലാണ് രാജി എന്നാണ് യോഗേന്ദ്ര യാദവിന്റെ വിശദീകരണം. കര്‍ഷക വിരുദ്ധ മോദി സര്‍ക്കാരിനെതിരെ പോരാടാന്‍ എല്ലാ പ്രസ്ഥാനങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും അണിനിരത്തേണ്ടതിനാല്‍ മറ്റു പ്രസ്ഥാനങ്ങളുമായും താന്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് സംയക്ത കിസാന്‍ മോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബറില്‍ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ സംയുക്ത കിസാന്‍ മോര്‍ച്ച അദ്ദേഹത്തെ ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

The post സംയുക്ത കിസാന്‍ മോര്‍ച്ചയിൽ നിന്നു രാജി വച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/5qNKWiB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages