
പോപ്പ് സൂപ്പര്‍ താരം ജസ്റ്റിന് ബീബറിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. അദ്ദേഹത്തിന്റെആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ സംഗീത സദസ്സ് ഉപേക്ഷിച്ചത്.
ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ ബീബര്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. ഇന്ത്യയെ കൂടാതെ ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലേയും സംഗീത പരിപാടികള്‍ ഗായകന് ഉപേക്ഷിച്ചു.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ‘ജസ്റ്റിന് ബീബര്‍ ജസ്റ്റിസ് വേള്‍ഡ് ടൂര്‍ ഇന്ത്യ’ റദ്ദാക്കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ബീബറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം, അടുത്ത മാസം അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങളെ അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം, ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരിപാടികളും റദ്ദാക്കി- ബുക്ക്മൈഷോ ട്വിറ്ററില്‍ കുറിച്ചു.
The post പോപ്പ് സൂപ്പര്‍ താരം ജസ്റ്റിന് ബീബറിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/i6YsqGm
via IFTTT
No comments:
Post a Comment