
കൊല്ലം: ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഓച്ചിറ, മേമന അനന്ദു ഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (31), മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണന് (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഓച്ചിറ കല്ലൂര്‍മുക്കിന് സമീപം വച്ചാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശികളായ ഷാന്‍, ഷിയാസ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.
ഒരേ ഗുണ്ടാസംഘത്തിലെ അംഗങ്ങളും സുഹൃത്തുക്കളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഷാനും പങ്കജും തമ്മില്‍ ഫോണില്‍ സംസാരിച്ചപ്പോളുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
The post കൊല്ലത്ത് ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/S9ljqWQ
via IFTTT
No comments:
Post a Comment